വാട്സപ്പ് 72 മണികൂർ നേരത്തേക്ക് നിർത്തി വെയ്ക്കാൻ കോടതി ഉത്തരവ്

ഒരു ബ്രസിലിയൻ കോടതി 72 മണികൂർ നേരത്തേക്ക് വാട്സപ്പ് പ്രവർത്തനം നിരത്തി വെയ്ക്കാൻ ഉടമസ്ഥരോട് ഉത്തരവിട്ടു. നിലവിൽ ഫേസ് ബുക്കിന്റെ ഉടമസ്ഥതയിൽ ആണ് വാട്സപ്പ് കമ്പനി പ്രവര്ത്തിക്കുന്നത്.

എന്നാൽ നിരോധനം ഇന്ന് അവസാനിക്കും. കമ്പനിയുടെ അപ്പീൽ പരിഗണിച്ചാണ് ഈ നടപടി.

ഫേസ്ബുക്ക്‌ സ്ഥാപകൻ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് ഉത്തരവിനോട് അതൃപ്തി പ്രകടിപ്പിച്ചെങ്കിലും വാട്സപ്പ് തിരിച്ചെത്തിയതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.

ബ്രസിലിയൻ ജനങ്ങളോട് സംഭവത്തിൽ പ്രതികരിക്കാൻ മാർക്ക് ഫേസ് ബുക്കിലുടെ ആവശ്യപ്പെട്ടു.

ജഡ്ജി, മാർസൽ Montalvao ആണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയത്. ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് രേഖകൾ നൽകാതതിനാണ് കോടതി ഇത്തരത്തിൽ പ്രതികരിച്ചത്.

ഇതിന് മുൻപ്  ഡിസംബറിൽ സമാനമായ കാരണങ്ങളാൽ ആപ്പ് താൽക്കാലികമായി ഷട്ട്ഡൗൺ ചെയ്‌തിരുന്നു.

ഉത്തരവ് ബ്രസിലിലെ 5 പ്രമുഖ മൊബൈൽ സേവന ദാതാക്കൾക്ക് ബാധകം ആക്കിയിരുന്നു.

ഉത്തരവ് ലംഗിച്ചാൽ $140,000 അമേരിക്കൻ ഡോളർ ആയിരുന്നു പിഴ.

Comments