KAMMATIPAADAM ( മലയാളം) – ഔദ്യോഗിക ടീസർ – ദുൽഖർ രാജീവ് രവി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം കമ്മട്ടിപ്പാടത്തിന്റെ ടീസര്‍ ശനിയാഴ്ച , മേയ് 7 ന് പുറത്തിറങ്ങി.

ഇന്നലെ ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജ് വഴി ഷെയര്‍ ചെയ്തത്.

ചിത്രത്തിൽ കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്.

സിനിമയുടെ പോസ്റ്ററുകള്‍ ആദ്യമേ ജനശ്രദ്ധ നേടിയിരുന്നു. വിനയ് ഫോര്‍ട്ട്, വിനായകന്‍. ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

പ്രേം മേനോനാണ് നിര്‍മ്മാണം. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ.

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു പഴയ സ്ഥലത്തു നടക്കുന്ന കഥ എന്നാണ് സിനിമയുമായി അടുത്ത് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ചിത്രം മെയ് 20 ന് റിലീസ് ചെയ്യും.

Comments