ഈ മാതൃദിനത്തിൽ, ഫേസ്ബുക്ക് ഒരുക്കി വെച്ചിരിക്കുന്നത് ?

ഫേസ്ബുക്ക് , ലോകമെമ്പാടുമുള്ള സ്ത്രീകൾക്കായി  മാതൃദിനം ആഘോഷിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി പൂക്കൾ കൊണ്ട് അലങ്കരിച്ച ആശംസകൾ അയക്കാൻ ഒരു പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .

മെസഞ്ചർ ഉപയോക്താക്കൾക്കായി ആണ് ഈ സൗകര്യം ലഭിക്കുക.

മെയ് 7 മുതൽ മെയ് 9 വരെ നിങ്ങൾക്ക് മെസഞ്ചറിൽ ഒരു പുതിയ പർപ്പിൾ കളർ പൂ ഐക്കൺ കാണാൻ സാധിക്കും. വാക്കുകൾ, ഫോട്ടോകൾ , GIF എന്നിവയിൽ ഈ വർണ്ണാഭമായ പൂക്കൾ  ഉപയോഗിച്ച് നിങ്ങളുടെ സന്ദേശങ്ങൾ അലങ്കരിക്കാൻ സാധിക്കും.

മാതൃദിനം  മെയ് 8 ന് ആണ് ആഘോഷിക്കുന്നത്.

കൂടാതെ, ഫേസ്ബുക്ക് മാതൃദിനം ആഘോഷിക്കുന്നതിനു വേണ്ടി പുതിയ സ്റ്റിക്കറുകളും അവതരിപ്പിച്ചു.

ഈ സവിശേഷത മെയ് 9 വരെ ഇന്ത്യ ഉൾപ്പെടെ 82 രാജ്യങ്ങളിൽ ലഭിക്കും.

Comments