പോ മോനെ മോഡി ട്വിറ്റെർ ഹാഷ് ടാഗ് വൈറൽ ആയി, കേരളത്തെ സോമാലിയയോട് ഉപമിച്ച പിഎം മോഡി വെട്ടിലായി – ലോകം.Org

കേരളത്തെ സൊമാലിയയോട് ഉപമിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താരതമ്യം രാഷ്ട്രീയക്കാരുടെയും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും എതിർപ്പിന് ഇടയായി.

ഞായറാഴ്ച നടന്ന മോഡിയുടെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ “കേരളത്തിലെ പട്ടിക സമുദായത്തിലെ ശിശുമരണ നിരക്ക് സൊമാലിയയെ അപേക്ഷിച്ച് ഭികരമാനെന്ന പരാമർശം ആണ് വിവാദമായത്.

ട്വിറ്റർ ഉപയോക്താക്കൾ ഹാഷ് ടാഗ് #PoMoneModi (പോ മോനെ മോഡി) ഉപയോഗിച്ച് ആണ് പ്രതികരിച്ചില്ലെങ്കിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മോഡിയുടെ പ്രസ്താവന ” അടിസ്ഥാനരഹിതമാണെന്ന് ” അറിയിച്ചു .

സംസ്ഥാനത്ത് മെയ് 16 ന് ആണ് വോട്ടെടുപ്പ്. ഈ വിവാദം ബി.ജെ.പി. അനുകൂല വോട്ടുകളിൽ വിള്ളൽ എല്പ്പിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

കേരളമാണ് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് ഉള്ള സംസ്ഥാനം. അതേസമയം സൊമാലിയ , ലോകത്തിലെ ഏറ്റവും ശിശുമരണനിരക്ക് ഉയർന്ന നാടാണ്‌.

ഇന്ന് , #PoMoneModi ട്വിറ്ററിൽ ഏറ്റവും ട്രെൻഡുചെയ്ത വിഷയം ആയി മാറുകയായിരുന്നു.

 

Comments