ഇന്ത്യൻ മാപ്പ് തെറ്റായി ചിത്രീകരിച്ചാല്‍ 100 കോടി പിഴ

ഇന്ത്യയുടെ മാപ്പ് തെറ്റിച്ച് വരയ്ക്കുന്നവര്‍ക്ക് 100 കോടി പിഴയും 7 വര്‍ഷം തടവും ലഭിക്കും.

ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തെറ്റിച്ച് വരയ്ക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ കടുത്ത ശിക്ഷ ലഭിക്കുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഭാവിയില്‍ ഇന്ത്യയുടെ മാപ്പ്‌ തെറ്റിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വന്നേക്കും.

ഇന്ത്യയെ തെറ്റായി ചിത്രീകരിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ക്കെതിരേ വന്‍തുക പിഴയും ദീര്‍ഘകാല തടവും ഒരു പരിധി വരെ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കുമെന്ന് ഗവണ്മെന്റ് കരുതുന്നു.

പാക്ക് അധീന കശ്മീരും അരുണാചല്‍പ്രദേശും ഇന്ത്യയുടെ ഭാഗമല്ലാതെ ചിത്രീകരിച്ച ഭൂപടമോ മറ്റു രേഖകളോ പ്രസിദ്ധീകരിച്ചാല്‍ ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ താമസിയാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

പാകിസ്താന്‍െറയും ചൈനയുടെയും ഭാഗമായാണ് ചിലപ്പോൾ മാപ്പുകൾ അവതരിപ്പിക്കപ്പെടുന്നത്.

സെര്‍ച് എന്‍ജിനുകളിലും ചിലപ്പോഴൊക്കെ തെറ്റായ മാപ്പ് കടന്നു വരാറുണ്ട്.

നിയമാനുസൃതമല്ലാത്ത രീതിയില്‍ ഇന്ത്യന്‍ ഭൂപടം പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടു വരാനാണ് ഗവർന്മെന്റ് ഉദ്ദേശിക്കുന്നത്.

Comments